പരസ്ത്രീ ബന്ധം ആരോപിച്ചു: മനംനൊന്ത് സന്യാസി ജനനേന്ദ്രിയം മുറിച്ചു

ന്യൂഡല്‍ഹി: പരസ്ത്രീ ബന്ധം ആരോപിച്ചതില്‍ മനംനൊന്ത സന്യാസി തന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവ൦.

സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് സന്യാസി ജനനേന്ദ്രിയം മുറിച്ചത്. മദനി ബാബാ എന്ന സന്യാസിയാണ് ജനനേന്ദ്രിയം മുറിച്ചത്.

ലക്‌നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ സന്യാസിയെ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

ഒരു ഒഴിഞ്ഞ സ്ഥലത്ത് താന്‍ അമ്പലം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ തന്നെ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് 28കാരനായ യുവ സന്യാസി ആരോപിക്കുന്നു.

ഖംസിന്‍ ഗ്രാമത്തിലാണ് സന്യാസിയുടെ താമസം. ജില്ലാ പൊലീസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us