ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ?; സഹായമഭ്യർത്ഥിച്ച് ട്രാവൽ അരുണിമ

അഫ്ഗാനിസ്താനിൽ താൻ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്ന സൂചന നൽകി പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ ബാക്ക്പാക്കർ അരുണിമ (അരുണിമ ബാക്ക്പാക്കർ). അഫ്ഗാനിസ്താനിലെ ബാമ്യനിലുള്ള താൻ താലിബാൻ മുജാഹിദീന്റെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കുന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അരുണിമ അടിയന്തര സഹായം തേടിയിരിക്കുന്നത്.

തനിക്ക് ലഭിച്ച ഔദ്യോഗിക സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് അരുണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിഴക്കൻ ഇറാനിയൻ ഭാഷയായ പാഷ്തുവിൽ ലഭിച്ച സന്ദേശം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. “നിങ്ങൾ മുജാഹിദീനാൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ് സന്ദേശത്തിൽ പറയുന്നത്. ആവശ്യമായ ചില ഔദ്യോഗിക രേഖകളോ അനുമതിപത്രങ്ങളോ കൈവശമില്ലാത്തതാണ് നടപടിക്ക് കാരണമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്.

വ്ലോഗറുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ആശങ്കയാണ് ഉയർന്നരിക്കുന്നത്. അഫ്ഗാനിലെ ഇന്ത്യൻ എംബസിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെടാൻ കഴിയുന്നവർ എത്രയും വേഗം ഇടപെടണമെന്ന് അരുണിമ അഭ്യർത്ഥിച്ചു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനായി ശശി തരൂർ എം.പി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ എന്നിവർക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും ടാഗ് ചെയ്തുകൊണ്ട് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അരുണിമ അഫ്ഗാനിസ്താനിലൂടെ യാത്രയിലായിരുന്നു. യാത്രാനുഭവങ്ങളും അവിടുത്തെ ജന ജീവിതവും വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുമുണ്ട്. താലിബാൻ ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ നേരിടുന്ന ഭയവും വസ്ത്രസ്വാതന്ത്ര്യത്തിന്മേലുള്ള കർശന നിയന്ത്രണങ്ങളും പ്രാദേശിക ഭരണകൂടത്തിന്റെ നിലപാടുകളും തൻറെ വീഡിയോകളിലൂടെ അരുണിമ കടുത്ത് വിമർശിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വ്ലോഗർ കസ്റ്റഡിയിലായെന്ന വിവരങ്ങൾ പുറത്തുവരുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts