സെന്റ് മേരീസ് ബസിലിക്ക പെരുന്നാൾ: ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗങ്ങൾ അറിയാം

ബെംഗളൂരു: ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാൾ, കൊടിയേറ്റ്, പ്രദക്ഷിണം എന്നിവയോടനുബന്ധിച്ച് വെള്ളിയാഴ്ച ശിവാജിനഗറിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. പ്രദക്ഷിണം സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക.

ശിവാജി സർക്കിൾ – ജ്യോതി കഫേ ജംഗ്ഷൻ, ബോവ്രിംഗ് ഹോസ്പിറ്റൽ ജംഗ്ഷൻ – സെലക്ട് ജംഗ്ഷൻ, ക്വാഡ്രന്റ് സർക്കിൾ – ആർ.എം.എസ് ജംഗ്ഷൻ, ബാംബൂ ബസാർ – സുന്നി സർക്കിൾ, സുന്നി സർക്കിൾ – ആർ.എം.എസ് ജംഗ്ഷൻ എന്നീ പ്രധാന റോഡുകളിൽ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കൂടാതെ, ബാലേകുന്ദ്രി സർക്കിൾ – ജ്യോതി കഫേ ജംഗ്ഷൻ, ബി.ആർ.വി ജംഗ്ഷൻ – സെലക്ട് ജംഗ്ഷൻ എന്നീ വഴികളിൽ ബി.എം.ടി.സി ബസുകൾക്കും നിയന്ത്രണമുണ്ടാകും.

  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ

യാത്രക്കാർക്കായി ഇൻഫൻട്രി റോഡ്, കബ്ബൺ റോഡ്, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, തിമ്മയ്യ റോഡ് തുടങ്ങിയ അനുബന്ധ റോഡുകൾ വഴി ബദൽ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. ബി.എം.ടി.സി ബസുകൾക്കായി കബ്ബൺ റോഡ്, കിംഗ്സ് റോഡ്, ക്വീൻസ് സർക്കിൾ, ബാലേകുന്ദ്രി സർക്കിളിന് സമീപം എന്നിവിടങ്ങളിൽ പ്രത്യേക താൽക്കാലിക ബസ് സ്റ്റോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

റസ്സൽ മാർക്കറ്റ്, ശിവാജിനഗർ പരിസരങ്ങളിലെ ബ്രോഡ്‌വേ റോഡ്, സെൻട്രൽ സ്ട്രീറ്റ്, ശിവാജി റോഡ്, യൂണിയൻ സ്ട്രീറ്റ്, ഇൻഫൻട്രി റോഡ്, കബ്ബൺ റോഡ്, ഹോസ്പിറ്റൽ റോഡ്, ലേഡി കർസൺ റോഡ് എന്നിവടങ്ങളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ചോട്ടാ മൈതാൻ പാർക്കിംഗ്, ശിവാജിനഗർ ബി.എം.ടി.സി ബസ് സ്റ്റോപ്പിലെ ഒന്നാം നിലയിലെ പാർക്കിംഗ് കേന്ദ്രം, മെയിൻ ഗാർഡ് ക്രോസ് റോഡിലെ സഫീന പ്ലാസയ്ക്ക് എതിർവശമുള്ള ഭാഗം, രാമദ ഹോട്ടലിന് പിൻവശത്തുള്ള പഴയ കോൺഗ്രസ് ഓഫീസ് പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും ട്രാഫിക് പോലീസുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts