ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സി.എം.ടി.ഐ (CMTI) ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മെയ് 21 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യശ്വന്ത്പുര ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഭാഗത്ത് മെയ് 14 മുതൽ മെയ് 21 വരെയാണ് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക. ഔട്ടർ റിംഗ് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനാണ് ഈ താൽക്കാലിക മാറ്റങ്ങൾ.

പുതിയ നിർദ്ദേശ പ്രകാരം തുമകുരു റോഡിലെ എസ്.ആർ.എസ് ജംഗ്ഷൻ ഭാഗത്തുനിന്നും രാജ്കുമാർ സമാധി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സി.എം.ടി.ഐ ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് വലത് വശത്തെ ലെയ്നിലൂടെ യാത്ര തുടരണം. ഗോരഗുണ്ടെപാളയ ജംഗ്ഷനിൽ നിന്നും രാജ്കുമാർ സമാധി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് സി.എം.ടി.ഐ ജംഗ്ഷനിൽ ഫ്രീ ലെഫ്റ്റ് അനുവദിക്കില്ല. ഇവർ ഇടത്തോട്ട് തിരിഞ്ഞ ശേഷം വലത് ലെയ്നിലൂടെ വേണം പോകാൻ.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഔട്ടർ റിംഗ് റോഡിൽ രാജ്കുമാർ സമാധി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഗോകുൽദാസ് എക്സ്പോർട്ട് ഗാർമെന്റ്സ് ജംഗ്ഷനിൽ വലത് ലെയ്നിലൂടെ വന്ന് സി.എം.ടി.ഐ ജംഗ്ഷനിൽ നിർബന്ധമായും വലത്തോട്ട് തിരിഞ്ഞ് ഗോരഗുണ്ടെപാളയ ഭാഗത്തേക്ക് പോകണം. ഈ ജംഗ്ഷനിൽ ഇടത്തോട്ട് തിരിയുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. രാജ്കുമാർ സമാധി ഭാഗത്തുനിന്നും തുമകുരു റോഡിലേക്ക് പോകുന്നവർ മോഡേൺ ബ്രെഡ് ഫാക്ടറിക്ക് സമീപം ഇടത്തോട്ട് തിരിയേണ്ടതാണ്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

യശ്വന്ത്പുര ഇൻഡസ്ട്രിയൽ സബർബ് നാലാം മെയിൻ റോഡിനെ ഔട്ടർ റിംഗ് റോഡിലെ ജിയോ പെട്രോൾ പങ്കുമായി ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതൽ വൺവേ ആയിരിക്കും. ഈ റോഡിലൂടെ ഔട്ടർ റിംഗ് റോഡിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിച്ചു. ഗോരഗുണ്ടെപാളയ റെസിഡൻഷ്യൽ ഏരിയയിൽ നിന്നും വരുന്ന വാഹനങ്ങൾ സി.എം.ടി.ഐ ജംഗ്ഷൻ ഭാഗത്തേക്ക് നിർബന്ധമായും വലത്തോട്ട് തിരിയണം. സുഗമമായ വാഹനസഞ്ചാരത്തിനായി പൊതുജനങ്ങൾ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts