സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ ‘ജെൻഡർ ടിക്കറ്റിങ്’; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ ലിംഗവിവരങ്ങൾ ശേഖരിക്കുന്നതിനായി ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ഏർപ്പെടുത്തുന്നു. ഈ വരുന്ന ശനിയാഴ്ച മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും. ഇതനുസരിച്ച് കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ (ഇടിഎം) വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ ‘പുരുഷൻ’ ആണോ ‘സ്ത്രീ’ ആണോ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.

യാത്രക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി ഇടിഎം സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ ഇതിനകം വരുത്തിയിട്ടുണ്ട്. ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ലിംഗവിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പുവരുത്തണമെന്ന് കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ്. പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

എല്ലാ ഡിപ്പോകളിലും പുതിയ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ബട്ടണുകൾ ഇടിഎമ്മിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ ടിക്കറ്റ് നൽകുന്ന നടപടികൾ വൈകില്ലെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ യാത്രാ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതിനും സർവീസുകൾ ക്രമീകരിക്കുന്നതിനും ഈ വിവരങ്ങൾ സഹായകരമാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
[masterslider id="10"]

Related posts