ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു

കൊച്ചി: സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയെന്നോണം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പേര് മാറ്റി താരം രേണു സുധി. അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഔദ്യോഗിക പേര് ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് പുനർനാമകരണം ചെയ്തതാണ് ഇപ്പോൾ സിനിമാ-സീരിയൽ ലോകത്തെ പുതിയ ചർച്ചാവിഷയം.

തന്റെ അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതിന് പിന്നാലെയാണ് രേണു ഈ മാറ്റം വരുത്തിയത്. മുൻപ് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായി എത്തിയ വേളയിൽ മറ്റൊരു താരം രേണുവിനെ ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് വിളിച്ചത് വലിയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയ പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. രേണു സുധി എന്നത് യഥാർത്ഥ പേരല്ലെന്ന് ആരോപിച്ചായിരുന്നു അന്ന് സൈബർ ആക്രമണങ്ങൾ നടന്നത്. എന്നാൽ അന്ന് ഉയർന്ന ചോദ്യങ്ങൾക്കെല്ലാം തന്റെ ഔദ്യോഗിക നാമം പരസ്യമാക്കിക്കൊണ്ട് താരം ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി

അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പേര് മാറ്റമെന്ന് ഒരു വിഭാഗം വിമർശകർ പറയുന്നുണ്ടെങ്കിലും, തന്നെ പരിഹസിച്ചവർക്കുള്ള ശക്തമായ മറുപടിയായാണ് ആരാധകർ ഇതിനെ കാണുന്നത്. പേര് മാറ്റിയെങ്കിലും ഇൻസ്റ്റഗ്രാം ഐഡി (Username) ഇപ്പോഴും ‘രേണു സുധി’ എന്ന് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

സോഷ്യൽ മീഡിയയിൽ തനിക്കു ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ കണക്കുകളും രേണു പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 14 കോടിയിലധികം ആളുകളാണ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ സന്ദർശിച്ചതെന്ന് താരം വെളിപ്പെടുത്തി. നിലവിൽ നാല് ലക്ഷത്തോളം ഫോളോവേഴ്‌സാണ് രേണുവിനുള്ളത്. വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇടയിലും സോഷ്യൽ മീഡിയയിൽ സജീവമായ സാന്നിധ്യമായി മാറുകയാണ് രേണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us