കന്നഡിഗരെ താൽപ്പര്യമില്ലന്ന ജോലി പോസ്റ്റ്; ഞങ്ങളുടെ തെറ്റിന് ഖേദിക്കുന്നു: കന്നഡികരോട് ക്ഷമ ചോദിച്ച് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി

ബെംഗളൂരു: കന്നഡിഗരല്ലാത്ത എച്ച് ആർ നെ ജോലിക്ക് ആവശ്യമുണ്ടെന്ന് പരസ്യം നൽകി കന്നഡികരെ പ്രകോപിപ്പിച്ച ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനി ക്ഷമാപണം നടത്തി.

ബെംഗളൂരുവിലെ ജെപി നഗറിലുള്ള സ്കിൽ സോണിക്സ് എന്ന കമ്പനിയാണ് കന്നഡിഗരല്ലാത്തവരെ എച്ച് ആർ തസ്തികയിലേക്ക് ജോലിക്ക് ആവശ്യമുണ്ടെന്ന് നൗകാരി.കോമിൽ പരസ്യം നൽകിയത്.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ഇത് കന്നഡിഗരെ ചൊടിപ്പിച്ചിരുന്നു. ജെപി നഗർ സംഘടനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ കന്നഡ സംഘടനകൾ തയ്യാറായി.

ഈ പരസ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി അപലപിക്കപ്പെട്ടു. വാർത്തകളെ തുടർന്നാണ് ഒടുവിൽ, സ്കിൽ സോണിക്സ് കമ്പനി മാനേജർ ക്ഷമാപണം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts