പുതുവർഷത്തിൽ വീണ്ടും സ്വർണവില വീടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്രയും

സംസ്ഥാനത്ത് പുതുവത്സരാരംഭ ദിനം വില വർധനയോടെ ആരംഭിച്ച് സ്വർണവിപണി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണിന്നുണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,040 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില തുടർച്ചയായി ഇടിയുകയായിരുന്നു.

അതിൽതന്നെ ഇന്നലെ മൂന്ന് തവണ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. രാവിലെ 240 രൂപ കുറഞ്ഞ് 99,640 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് 99,160 രൂപയിലേക്കും വൈകുന്നേരം 98,920 രൂപയിലേക്കും താഴ്ന്നിരുന്നു.

  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി

മൂന്ന് തവണയായി 720 രൂപയുടെ ഇടിവാണിന്നലെ സ്വർണവിലയിൽ സംഭവിച്ചത്. ചൊവ്വാഴ്ച 2,240 രൂപ ഇടിഞ്ഞ സ്വർണത്തിന് തിങ്കളാഴ്ച നാല് തവണ വില ഇടിഞ്ഞിരുന്നു. നാല് തവണയായി 2,320 രൂപ ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ച കുറഞ്ഞിരുന്നു.

  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us