നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴര വര്‍ഷം കൂടി തുടരും; കര്‍ണാടക മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു: 2026 ല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് താന്‍ സംസാരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശേഷിക്കുന്ന കാലാവധിയും ഭാവിയിലെ ജനവിധിയും സംയോജിപ്പിച്ച് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏഴര വര്‍ഷം കൂടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

2026 ല്‍ കര്‍ണാടക ഭരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കുമോ എന്ന ചോദ്യത്തിന്, ‘കോണ്‍ഗ്രസ് ഭരണം തുടരും, അടുത്ത ഏഴര വര്‍ഷത്തേക്ക് അവര്‍ അധികാരത്തിലിരിക്കും’ എന്ന് ശിവകുമാര്‍ പറഞ്ഞു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം പ്രതീക്ഷിക്കാമോ എന്ന മറ്റൊരു ചോദ്യത്തിന്, ‘ഞാന്‍ 2026 ല്‍ സംസാരിക്കും’ എന്ന് അദ്ദേഹം മറുപടി നല്‍കി.

ജനുവരി 6 അല്ലെങ്കില്‍ 9 തീയതികളില്‍ ശിവകുമാര്‍ മുഖ്യമന്ത്രിയാകാന്‍ ‘200 ശതമാനം സാധ്യത’ ഉണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഇഖ്ബാല്‍ ഹുസൈന്റൈ വാക്കുകളെ കണക്കിലെടുക്കരുത്’ എന്ന് ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധന
[masterslider id="10"]

Related posts

Click Here to Follow Us