സര്‍ക്കാരിനെ പ്രശംസിക്കാന്‍ വരട്ടെ; നഗര റോഡുകളുടെ ദുരവസ്ഥയും മാലിന്യപ്രശ്‌നവും ഇനിയും നന്നാകാന്‍ ഉണ്ട്; നഗരവാസികള്‍

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വ്യവസായ പ്രമുഖ കിരണ്‍ മജുദാര്‍ ഷാ ഒരുമാസത്തിന് ശേഷം പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും ദുരവസ്ഥയ്ക്ക് വലിയ മാറ്റമില്ല.

നടപ്പാതകളിലെ മാലിന്യം നീക്കിയെന്നും റോഡ് നവീകരിച്ചുവെന്നുമാണ് അവകാശ വാദമെങ്കിലും സ്ഥിതിഗതികള്‍ മാറ്റം വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ചില സ്ഥലങ്ങളില്‍ റോഡുകള്‍ നവീകരിച്ചെങ്കിലും എച്ച്എസ്ആര്‍ ലേഔട്ട്, ജെസി റോഡ്, വില്‍സന്‍ ഗാര്‍ഡന്‍, മല്ലേഷ്പാളയ, വാര്‍ത്തൂര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങിളില്‍ റോഡുകളുടെ അവസ്ഥ പഴയത് തന്നെ.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് നഗരത്തെ രിച്ചതിന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെയും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയും പ്രശംസിച്ചാണഅ കിരണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

അവസാനം നമ്മള്‍ വ്യത്തിയുളള നടപ്പാതകളും ടാറിട്ട് നവീകരിച്ച റോഡുകളും കണ്ടുതുടങ്ങിയെന്നും നഗരത്തിലെ മാലിന്യകൂമ്പാരങ്ങളും കുഴികളും കണ്ടുതുടങ്ങി നഗരത്തിലെ മാലിന്യകൂമ്പാരങ്ങളും കുഴികളും ഇല്ലാതാക്കുന്നതില്‍ ശിവകുമാറിന്റെ നേതൃത്യം നിര്‍ണായകമാണെന്നും ആണ് കിരണ്‍ പറഞ്ഞത്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

എന്നാല്‍ നഗരത്തിലെ ചില ഭാഗങ്ങളില്‍ മാത്രമേ റോഡ് നവീകരണവും മാലിന്യ നീക്കവും നടന്നിട്ടുളളു എന്നതാണ് വാസ്തവമെന്ന് ജനങ്ങള്‍ പറയുന്നത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts