മരണപ്പെട്ട അച്ഛന്റെ ചിത്രം വീട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അമ്മയെ കൊലപ്പെടുത്തി യുവാവ്

ചെന്നൈ : വീട്ടിൽ അച്ഛന്റെ ഛായാചിത്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് അമ്മയെ കുത്തിക്കൊന്നു.

വെല്ലൂർ അരിയൂർ സ്വദേശിയായ കാർത്തിക്(35) ആണ് അമ്മ മിഥിരാദേവിയെ(55) കൊലപ്പെടുത്തിയത്. കാർത്തികിന്റെ അച്ഛൻ ഒരുവർഷം മുൻപ് രോഗംബാധിച്ച് മരിച്ചിരുന്നു.

മിഥിരാദേവി അയൽവീടുകളിൽ ജോലിചെയ്താണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കാർത്തിക് ഓട്ടോറിക്ഷാഡ്രൈവറാണ്.

വീട്ടിൽ തന്റെ ഭർത്താവിന്റെ ഛായാചിത്രം സ്ഥാപിക്കണമെന്ന് മിഥിരാദേവി ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കാർത്തിക് അതിനെ എതിർത്തു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

തനിക്ക് വിദ്യാഭ്യാസം നൽകാത്തതിനാലാണ് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കേണ്ടിവന്നതെന്നും ഇതിനു കാരണക്കാരനായ അച്ഛന്റെ ഛായാചിത്രം വീട്ടിൽ സ്ഥാപിക്കരുതെന്നും കാർത്തിക് അമ്മയോടു പറഞ്ഞു.

ഇതിന്റെപേരിൽ ഇരുവരും വഴക്കിട്ടപ്പോൾ കാർത്തിക് മിഥിരാദേവിയെ കുത്തിക്കൊല്ലുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

മദ്യപാനം ഉപേക്ഷിക്കാൻ മകനോട് മിഥിരാദേവി നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കാർത്തിക് അനുസരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇരുവരും വഴക്കിടാറുണ്ടായിരുന്നു.

അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരിയൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts