മദ്യപിച്ചെത്തി സ്കൂൾ വരാന്തയിലെ ഉറക്കം പതിവ് സംഭവം; പ്രധാനധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ കെ.​വി. നിം​ഗ​പ്പ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

കഴിഞ്ഞ ദിവസമാണ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ മു​റി​ക്കു​പു​റ​ത്തുള്ള വ​രാ​ന്ത​യി​ൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെ​ഡ്മാ​സ്റ്റ​റെ സ​സ്പെ​ൻ​ഡ് ചെയ്‌തത്‌.

ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അ​ധ്യാ​പ​ന ചു​മ​ത​ല​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് പ​രാ​തി ന​ൽ​കി​യിരുന്നെങ്കിലും വിഷയത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓഫീസറുടെ റി​പ്പോ​ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts