ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം നൽകി കർണാടക മന്ത്രിയും, സ്പീക്കറും

ബെംഗളൂരു : ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കർണാടക മന്ത്രിയും സ്പീക്കറും.

കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷം, നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപ സ്വന്തം നിലയിൽ എന്നിങ്ങനെയാണ് നൽകിയത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

കുടുംബത്തിന് നൽകാനായി കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ചടങ്ങിൽ അഷ്‌റഫിൻ്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടും പ്രകാശനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
[masterslider id="10"]

Related posts