സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍.

ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു.

  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം

അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് പോസ്റ്റിടുന്നതെന്നും അഖില്‍ നിഷ്‌കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ തന്നെ മാത്രം വിമര്‍ശിച്ച്, ടാര്‍ഗെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്ക് ഇട്ടുകൊടുത്തത് തനിക്ക് മനസിലായിട്ടില്ലെന്ന് ആരും കരുതേണ്ടെന്നും ഇന്ദു മേനോന്‍ പറഞ്ഞു.

നേരത്തെ അഖിൽ പി ധർമ്മജൻ  നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇന്ദു മേനോൻ പ്രധാനമായും ഫോസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!
[masterslider id="10"]

Related posts

Click Here to Follow Us