റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് ഐടി ജീവനക്കാരിയായ യുവതി; വിഡിയോ വൈറല്‍ പക്ഷെ യുവതി കസ്റ്റഡിയിൽ

ഐടി ജീവനക്കാരിയായ യുവതിയുടെ അഭ്യാസം കാരണം ഏറെ നേരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഹൈദരബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്ററോളം ദൂരം യുവതി കാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ കാര്‍ ഓടിക്കലിനെ തുടര്‍ന്ന് രണ്ട് ഗുഡ്‌സ് ട്രെയിനുകളും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും അരമണിക്കൂറോളം നേരം തടസ്സപ്പെട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

34കാരിയായ വോമിക സോണി ഉത്തര്‍ പ്രദേശുകാരിയാണ്. ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കാര്‍ നിര്‍ത്തിയ യുവതി നാട്ടുകാരെയും പൊലീസുകാരെയും കല്ലെറിയുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും വോമികയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us