പ്രണയത്തിൽ നിന്ന് പിന്മാറി യുവാവ്; പിന്നാലെ പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടി യുവതി, ദാരുണാന്ത്യം

ലണ്ടൻ : പ്രണയം തകർന്നു പിന്നാലെ 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ്‍ കോളിയറിലാണ് സംഭവം.

32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേയ്ക്ക് ചാടിയശേഷം തൻ്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ജേഡിൻ്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്‌ധയാണ്. ജേഡ് നാനൂറിലേറെ തവണ ആകാശച്ചാട്ടം നടത്തിയിട്ടുണ്ട്. ജേഡ്, ബെന്‍ ഗുഡ്‌ഫെല്ലോ എന്ന 26-കാരനുമായി പ്രണയത്തിലായിരുന്നു. ഇയാളും സ്‌കൈ ഡ്രൈവറാണ്. മാസങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസം.

ഇരുവരും ‘ബ്രേക്ക് അപ്പ് ‘ ആയി തൊട്ടടുത്ത ദിവസമാണ് ജേഡ് പതിനായിരം അടി മുകളില്‍ നിന്ന് ചാടിയത്. ബെന്‍ ഏകപക്ഷീയമായി പ്രണയത്തില്‍ നിന്ന് പിന്മാറിയത് യുവതിക്ക് വലിയ മാനസിക സംഘർഷം സൃഷ്ടിച്ചിരുന്നു. ഇതാണ് ജേഡിനെ ആതമഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
[masterslider id="10"]

Related posts