ബെംഗളൂരുവിലേക്ക് എത്താൻ വെറും മൂന്ന് മണിക്കൂർ; ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ ഭാഗം ഗതാഗതത്തിനായി തുറന്നു

expres way

ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ ഭാഗം തുറന്നു,

മൂന്നു സംസ്ഥാനങ്ങളിലൂടെ, പരസ്പര സഹകരണവും വളര്‍ച്ചയും ഉറപ്പാക്കുന്ന അതിവേഗ പാത വളരെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്.

ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ വേണ്ടിവന്നിരുന്ന യാത്രകള്‍ പാതി സമയത്തിലേക്ക് ചുരുക്കുന്ന ഈ പാത യാത്രക്കാര്‍ക്കും വലിയ അനുഗ്രഹമാണ്.

ഇപ്പോഴിതാ, ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയില്‍ കര്‍ണ്ണാടകയുടെ ഭാഗമായ 68 കിലോമീറ്റര്‍ ദൂരം അധികൃതര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഹോസ്‌കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റര്‍ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

1,600 മുതല്‍ 2,000 വരെ വാഹനങ്ങള്‍ ഈ പാതയിലൂടെ ദിവസവും കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ പാത മാസങ്ങള്‍ക്കു മുവന്‍പു തന്നെ യാത്രക്കാര്‍ക്കായി തുറന്നിരുന്നുവങ്കിലും ആളുകള്‍ അറിഞ്ഞ് ഉപയോഗിക്കുവാന്‍ തുടങ്ങിയതേയുള്ളൂ.

ഹോസ്‌കോട്ടിനും കെജിഎഫിനും ഇടയിലുള്ള 68 കിലോമീറ്റര്‍ ദൂരം ഇപ്പോള്‍ യാത്രക്കാര്‍ക്ക് ടോള്‍ കൊടുക്കാതെ സഞ്ചരിക്കാം.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

യാത്രക്കാര്‍ക്ക് ഗ്രാമീണ റോഡുകള്‍ വഴി എക്‌സിറ്റി ചെയ്ത് മുല്‍ബാഗലിലേക്കും ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലേക്കും പുറത്തിറങ്ങാന്‍ സാധിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts