“മഴ ദൂരങ്ങൾ”കവർ പേജ് പ്രകാശനം ചെയ്തു.

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനാറാമത്തെ കവിതാ സമാഹാരമായ “മഴ ദൂരങ്ങൾ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ ജി സുധാകരന്റെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.                                                                                ജി സുധാകരൻ, ഹഫീന ഹമീദ്, അനുഷ സി, അനിൽ മണ്ണത്തൂർ, ശ്രേയ പി എസ്, റീജ ജോസ്, ഇന്ദു ഗിരിജൻ പൊന്നാനി, മുബീന മുനീർ, റിൻസി ജോസഫ്, ബിന്ദു ജി പിള്ള, ദേവതീർത്ഥ്, സരസ്വതി ബിജു, സുചി സി എസ്, ലേഖ (കുഞ്ഞി), സതീഷ് കുമാർ ജി, ആതിര ഗുപ്ത,വിജയൻ അറായത്തൊടി, ജയശ്രീ സജീവ് കുമാർ, ഹെലൻ അജി,എം എസ് ആനന്ദൻ, ആശ അശോക് കുമാർ പി പി, ബീന മാളു, മീന ഞെണ്ടാടി, ശ്രീധരൻ കോടിയത്ത്, അനിത എം കെ, ബിനുകുമാർ ഡി, ശ്രീജ ഹരീഷ്, ദീപ്തി ശശിധരൻ, വേണുജി കൊരട്ടി, ശരണ്യ ലിജിത്ത്, ലിവേഷ് കെ കെ, ലത ദേവ്, ശ്രീബാല, സുഗത ബാലകൃഷ്ണൻ, നജീബ കെ സി, ശ്രീധരൻ രവീന്ദ്രൻ, ജിഷ കെ ആർ, കല ശ്രീഹരി, ആലിയ, അജിത സത്യൻ, ഷൈനി പ്രദീപ്‌, സജിത്ത് ഘോഷ്, ശർമിള ശെൽവരാജ്, സമീറ സിദ്ധീഖ്, ഷീബ ശങ്കർ എൻ, സുരണ്യ പി ആർ, സജിത്ത് എസ്, രാജേഷ് കെ ചൂളിയാട്, ഷൈലജ ബാലകൃഷ്ണൻ, ഇരിഞ്ഞാലക്കുട ബാബുരാജ്, നസീല നസീർ, എബിൻസ് എൽദോസ്, സ്വാതി യു ഷെട്ടി, നജീല സി എ, രജനി തിലകൻ, ഷീജ മൂക്കാനം കുളങ്ങര, ജയകൃഷ്ണൻ എ ബി, കല്ലങ്ങാട്ട് പരമേശ്വരൻ, മീര രാധാകൃഷ്ണൻ, സീമ സതീഷ്, അദ്വൈത് മൂർത്തി എ എസ്, അനൂപ് മഹാദേവ, ലിജു വിദ്യാധരൻ മാമ്പുഴക്കരി, സുമേഷ് ടി സി, ശ്യാമേഷ് കുമാർ ചെമ്മരുതായി, ആന്റണി പ്രത്താസ്, ഷാജു കുളത്തുവയൽ, മീന കുമാരി പി, രാജ്‌കുമാർ എങ്ങണ്ടിയൂർ, കൈലാസ് നാഥ്, ഷിബിന എം, പി വി നാരായണൻ നായർ, രാജേശ്വരി സഹദേവൻ പൂത്തോട്ട, ബിജു പത്മനാഭൻ ഉദയംപേരൂർ, ജ്യോസ്നി സജിത്ത്, ദീപക് നാരായണൻ, രേഷ്മ ആർ, അനസൂയ ജയകുമാർ തുടങ്ങി എൺപതോളം എഴുത്തുകാരുടെ സന്തോഷവും സങ്കടവും പ്രതീക്ഷയും വിരഹവും പ്രണയവുമൊക്കെയാണ് ഈ പുസ്തകത്തിൽ വരികളായി പുതുതലങ്ങൾ സൃഷ്ടിക്കുന്നത്.

മലയാള സാഹിത്യ ലോകത്തിലേക്ക് നിഴൽ കൈപിടിച്ചുയർത്തിയ എഴുത്തുകാർ ആയിരത്തിലധികമാണ്. രണ്ട് വർഷത്തിലേറെയായി ഓൺലൈൻ മാധ്യമ രംഗത്തും അച്ചടി മാധ്യമ രംഗത്തും നിഴൽ മാഗസിന്റെ സജീവ സാന്നിധ്യമുണ്ട്.നിരവധി പ്രശസ്ത വ്യക്തികളുടെ ആശംസകളോടെയും അനുഗ്രഹത്തോടെയും നിഴൽ മാഗസിൻ രണ്ട് വർഷം പിന്നിടുമ്പോൾ നിഴൽ എത്തി നിൽക്കുന്നത് ഓൺലൈൻ സാഹിത്യ മാധ്യമത്തിന്റെ മുൻ നിരയിലാണ്.

ബഹുമാന്യനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാന്റെ ആശംസകളോടെ നിഴലിന്റെ പത്തു കവിതാ സമാഹാരങ്ങളും മലയാളത്തിന്റെ മഹാനടൻ ശ്രീ മധുവിന്റെ ആശംസയുമായി നിഴലിന്റെ ബാലസാഹിത്യകൃതി ഉൾപ്പെടെ ഒൻപത് പുസ്തകങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്.

നിഴലിലെ എഴുത്തുകാർക്ക് എഴുത്തിലെ ആദ്യ ചുവടെന്ന് ആശയവുമായി തുടങ്ങിയ സാഹിത്യ കൂട്ടായ്മയായ നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദി ധാരാളം എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ്.ലോകത്തിന്റെ പലയിടത്തു നിന്നും എഴുത്തുകാരുള്ള നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ ആസ്ഥാനം ഇടുക്കി ജില്ലയിലെ തൊടുപുഴയാണ്.കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പതിപ്പുകൾ, ബാലസാഹിത്യങ്ങൾ എന്നിവ അച്ചടി മാധ്യമത്തിലും ഓൺലൈൻ മാധ്യമത്തിലും ഇടം നേടിയിട്ടുണ്ട്.കുട്ടികളുടെ ചിത്രരചനകൾക്കും അവരുടെ സാഹിത്യ വാസനകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഓരോ ബാലസാഹിത്യവും പുറത്തിറങ്ങുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us