ജീപ്പും വാനും കൂട്ടിയിടിച്ച് അപകടം: മലയാളികളായ ഒൻപതുപേർക്ക് പരിക്ക്

ബെംഗളൂരു: ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ മരകുഡികയിൽ മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം.

നിട്ടൂരിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുപോകുന്ന മലയാളികൾ സഞ്ചരിച്ച ജീപ്പും മൂകാംബികയിൽനിന്ന് നിട്ടൂരിലേക്കുമടങ്ങുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച വാനുമാണ് കൂട്ടിയിടിച്ചത്.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

മരകുഡികയിൽ റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ വാൻ വന്നിടിക്കുകയായിരുന്നു. വാനിൽ 13 പേരാണുണ്ടായിരുന്നത്. ഇതിലുള്ളവർക്കാണ് പരിക്കേറ്റത്.

ഇവരെ കുന്ദാപുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ജീപ്പിൽ ആറുമലയാളികളടക്കം എട്ടുപേരാണുണ്ടായത്. ഇവരിലാർക്കും പരിക്കില്ലെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts