അനധികൃത മദ്യവില്പന ; 15 വർഷത്തിന് ശേഷം ഒളുവിൽപോയ തൃശൂർ സ്വദേശി അറസ്റ്റിൽ

ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച്‌ ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച്‌ വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൃശ്ശൂരിലെ വീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us