ഹൈദരാബാദ്: അല്ലു അർജുൻ തിയറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലുണ്ടായ അറസ്റ്റിനും ജയിലിനും ജാമ്യത്തിനുമെല്ലാം ശേഷം ‘പുഷ്പ 2’ന്‍റെ കളക്ഷനില്‍ വൻകുതിപ്പുണ്ടായത്.
എന്നാൽ ഇതെല്ലാം പി.ആർ സ്റ്റണ്ടായിരുന്നോ എന്ന സംശയമുയർത്തിയിരിക്കുകയാണ് നെറ്റിസൺസ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്.
‘പുഷ്പ 2: ദ റൂള്‍’ പ്രീമിയർ ഷോക്ക് എത്തിയ അല്ലുവിനെ കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോഴുണ്ടായ സംഘർഷത്തിനിടെ തിരക്കില്‍പെട്ട് വീണ് ഭർത്താവിനും മക്കള്‍ക്കുമൊപ്പം തിയറ്ററിലെത്തിയ ഭർദില്‍ഷുക്നഗർ സ്വദേശിനി രേവതി (35) എന്ന യുവതി മരിക്കുകയായിരുന്നു.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടൻ പ്രഖ്യാപിച്ചെങ്കിലും ഭർത്താവ് പോലീസില്‍ പിറ്റേന്ന് തന്നെ പരാതി നല്‍കി. തുടർന്നായിരുന്നു നടന്‍റെ അറസ്റ്റ്.
പോലീസെത്തിയപ്പോള്‍ നടൻെറ വീട്ടില്‍ വൈകാരിക രംഗങ്ങള്‍ അരങ്ങേറുകയും ഇതിന്‍റെ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
രാവിലെ കാപ്പി കുടിച്ചുകൊണ്ടിരുന്ന നടനെ പോലീസ് കൊണ്ടുപോകുന്നതിന്‍റെയും ഭാര്യയെ ചുംബിച്ച് യാത്രപറയുന്നതിന്‍റെയുമെല്ലാം ദൃശ്യം വൈറലായി.
പോലീസ് സ്റ്റേഷൻ പരിസരത്തും വൈദ്യപരിശോധനക്കെത്തിച്ച ആശുപത്രിയിലുമെല്ലാം ആരാധകരെത്തി.
ഹൈദരാബാദ് നഗരം കനത്ത സുരക്ഷയിലായി.
നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസം റിമാൻഡ് ചെയ്ത് ജയിലിലാക്കി.
എന്നാല്‍, മണിക്കൂറുകള്‍ക്കകം തെലങ്കാന ഹൈകോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ചു.
എങ്കിലും ഒരു രാത്രി നടന് ജയിയില്‍ കഴിയേണ്ടി വന്നു.
ജാമ്യ ഉത്തരവ് ലഭിച്ച് പിറ്റേന്ന് പുലർച്ചെയാണ് നടൻ പുറത്തിറങ്ങിയത്.
തിരികെ വീട്ടിലെത്തി മക്കളേയും ഭാര്യയേയും ആശ്ലേഷിക്കുന്ന ദൃശ്യവും വൈറലായിരുന്നു.
ഈ സംഭവവികാസങ്ങള്‍ ‘പുഷ്പ 2’വിന് ഗുണം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോർട്ടുകള്‍.
ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 900.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.
1300 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയായി ഇതോടെ ‘പുഷ്പ 2’.
ഇതോടെയാണ് ചില സംശയങ്ങള്‍ ഉന്നയിച്ച് നെറ്റിസണ്‍സ് രംഗത്തെത്തുന്നത്.
നടന്‍റെ അറസ്റ്റ് ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.