മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണം; നേതാക്കൾ അനുശോചിച്ചു

ബെംഗളൂരു : മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ.

എല്ലാ വിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന നേതാവായിരുന്നു എസ്.എം. കൃഷ്ണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രയത്നിച്ചതായും പ്രധാനമന്ത്രി അനുസ്മരിച്ചു. കൃഷ്ണ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ കാര്യവും അനുസ്മരിച്ചു.

മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയോട് കാണിച്ച പ്രതിജ്ഞാബദ്ധതമൂലം ജനങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എസ്.എം. കൃഷ്ണക്ക് സാധിച്ചതായി രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു.

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

രാജ്യതന്ത്രജ്ഞതയിലും പൊതുസേവനത്തിലുമുള്ള സമ്പന്നമായ പാരമ്പര്യമാണ് എസ്.എം. കൃഷ്ണ അവശേഷിപ്പിച്ചു പോകുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് കാര്യമായ സംഭാവനകൾ നൽകാൻ എസ്.എം. കൃഷ്ണയ്ക്ക് കഴിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മെ തുടങ്ങിയവരും അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ
[masterslider id="10"]

Related posts

Click Here to Follow Us