യാത്രക്കാരുടെ എണ്ണം വർധിക്കുന്നു ; രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു രാജ്യാന്തര വിമാനത്താവളം

ബെംഗളൂരു : ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം.

ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളെ മറികടന്നാണ് ബെംഗളൂരു മൂന്നാമതെത്തിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

ഒക്ടോബറിൽ ബെംഗളൂരു വിമാനത്താവളത്തിൽ ആകെ 35.7 ലക്ഷം യാത്രക്കാരാണ് എത്തിയത്. 64.4 ലക്ഷം യാത്രക്കാരുമായി ഡൽഹി വിമാനത്താവളവും 44.2 ലക്ഷം യാത്രക്കാരുമായി മുംബൈ വിമാനത്താവളവും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ഒക്ടോബറിൽ 4.9 ലക്ഷം രാജ്യാന്തര യാത്രക്കാരും 30.8 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്.

2023 ഒക്ടോബറിൽ 3.9 ലക്ഷം രാജ്യാന്തര യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ 24.3 ശതമാനം വളർച്ചയുണ്ടായതായി അധികൃതർ അറിയിച്ചു.

ഡൽഹി വിമാനത്താവളത്തിൽ 17.5 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.8 ലക്ഷം ആഭ്യന്തര യാത്രക്കാരുമെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയത് 12.5 ലക്ഷം രാജ്യാന്തര യാത്രക്കാരും 31.6 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ബെംഗളൂരു വിമാനത്താവളം. ചെന്നൈയും കൊച്ചിയുമായിരുന്നു മൂന്നും നാലും സ്ഥാനങ്ങളിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts