മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടുമക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു.

സുബ്രഹ്മണ്യപുരയിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി മമത സാഹൂ (24) ആണ് മക്കളായ ശുഭം (7), സിയ (3) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.

ആശുപത്രിയിൽ ചികിത്സയിലുള്ള മമത അപകടനില തരണംചെയ്തു.

ഭർത്താവ് സുനിൽ സാഹൂവിനൊപ്പം എട്ടുമാസം മുൻപാണ് സുബ്രഹ്മണ്യപുരയിൽ വാടകവീട്ടിൽ താമസംതുടങ്ങിയത്.

മക്കളെ കൊന്നത് ഭർത്താവാണെന്നാണ് മമത മൊഴിനൽകിയതെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി. ലോകേഷ് ബി. ജഗലാസർ പറഞ്ഞു.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

എന്നാൽ, കൊലനടന്ന സമയത്ത് യുവതിമാത്രമേ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി.

എങ്കിലും എല്ലാസാധ്യതയും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മമതയും ഭർത്താവും പതിവായി വഴക്കിടുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഭർത്താവിന് മറ്റൊരുസ്ത്രീയുമായി ബന്ധമുള്ളതായും മമത സംശയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഓട്ടോറിക്ഷാ ഡ്രൈവറായ സുനിൽ ജോലിക്കുപോയപ്പോൾ മമത രണ്ടുമക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

രാത്രി പത്തരയോടെ സുനിൽ തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരുന്നു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

വാതിൽ തകർത്ത് അകത്തുപ്രവേശിച്ചപ്പോൾ മമതയെയും മക്കളെയും അബോധാവസ്ഥയിൽ കണ്ടെത്തി.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts