നമ്മ മെട്രോ ആർ.വി. റോഡ് – ബൊമ്മസാന്ദ്ര പാതയിൽ അവസാനഘട്ടപരിശോധന ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ പാതയിൽ (ആർ.വി. റോഡ് – ബൊമ്മസാന്ദ്ര) സർവീസ് തുടങ്ങുന്നതിനുമുന്നോടിയായുള്ള എമർജൻസി ബ്രേക്കിങ് ഡിസ്റ്റൻസ് (ഇ.ബി.ഡി.), ഓസിലേഷൻ പരിശോധന ആരംഭിച്ചു.

റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) ആണ് പരിശോധനകൾ നടത്തുന്നത്. 14 ദിവസം പരിശോധനയുണ്ടാകും.

സാങ്കേതികാനുമതി നേടുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധനാറിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ഡ്രൈവർരഹിത മെട്രോയാണ് യെല്ലോ പാതയിൽ സർവീസ് നടത്തുന്നത്. ചൈനയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി 14-നാണ് പാതയിലേക്കാവശ്യമായ ആദ്യസെറ്റ് ഡ്രൈവർ രഹിത മെട്രോ കോച്ചുകൾ ബെംഗളൂരുവിലെത്തിച്ചത്.

ആറു കോച്ചുകളാണ് എത്തിച്ചത്. ലഖ്നൗ ആസ്ഥാനമായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആർ.ഡി.എസ്.ഒ.യാണ് യെല്ലോ പാതയ്ക്കായുള്ള പരിശോധനകൾ നടത്തുന്നത്.

ആർ.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ യെല്ലോ പാതയിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവർ രഹിത മെട്രോ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts