ഒരു വട്ടം കൂടി, പ്ലീസ്! സി.എസ്.കെയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്’; ധോണിയോട് വിരമിക്കരുതെന്ന ആവശ്യവുമായി റെയ്ന

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ഒരു സീസണിൽ കൂടി മഹേന്ദ്ര സിംഗ് ധോണിയുടെ സഹായം ചെന്നൈ സൂപ്പർ കിം​ഗ്സിന് ഉണ്ടാകണമെന്ന് മുൻ താരം സുരേഷ് റെയ്ന.

കഴിഞ്ഞ സീസണിൽ ധോണി എങ്ങനെയാണ് ബാറ്റ് ചെയ്തതെന്ന് താൻ കണ്ടിരുന്നു.

എങ്കിലും റുതുരാജ് ​ഗെയ്ക്ക്‌വാദിന്‌ ധോണിയുടെ സഹായം ഒരു വർഷം കൂടി ആവശ്യമുണ്ട്.

കഴിഞ്ഞ സീസണിന് ശേഷം ഒരുപാട് കാര്യങ്ങൾ റുതുരാജിനോട് സംസാരിച്ചിരുന്നു. ഒരു വലിയ റോളാണ് ചെന്നൈ നായകനായി റുതുരാജ് പൂർത്തിയാക്കിയത്.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഐപിഎൽ 2025ൽ കളിക്കുന്ന കാര്യത്തിൽ ധോണി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ടെന്നാണ് ധോണി മുമ്പ് പ്രതികരിച്ചത്.

എന്നാൽ മെ​ഗാലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യം ഉൾപ്പടെ പരിഗണിച്ചാവും ധോണി ടീമിൽ തുടരുന്നതിൽ നിലപാട് അറിയിക്കൂ എന്നാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് വ്യക്തമാക്കുന്നത്.

ഐപിഎൽ 2024ൽ 14 മത്സരങ്ങൾ കളിച്ച ധോണി 161 റൺസാണ് ആകെ നേടിയത്. പുറത്താകാതെ നേടിയ 37 റൺസാണ് ഉയർന്ന സ്കോർ.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

220.55 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിം​ഗ്. ഐപിഎല്ലിൽ 17 സീസണുകൾ കളിച്ച ധോണി 264 മത്സരങ്ങളിൽ നിന്ന് 5,243 റൺസാണ് ആകെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 84 റൺസാണ് ഉയർന്ന സ്കോർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us