സംസ്ഥാനത്ത് എം.ബി.ബി.എസ്. ഫീസ് 10 ശതമാനം വർധിപ്പിക്കും

ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. കോഴ്‌സ് ഫീസ് പത്തുശതമാനം വർധിപ്പിക്കാൻ തീരുമാനം.

സർക്കാരും സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽനടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

15 മുതൽ 20 ശതമാനം വരെ വർധനയാണ് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതെങ്കിലും പത്തുശതമാനം വർധനയ്ക്ക് സർക്കാർ സമ്മതം നൽകുകയായിരുന്നു. ഇതോടെ എം.ബി.ബി.എസ്. സീറ്റുകളിലെ പ്രതിവർഷ ഫീസ് 11,88,167 രൂപയാകും. സർക്കാർ ക്വാട്ടയിൽ ഉൾപ്പെടുത്തിയ സീറ്റുകളിൽ 1,40,621 രൂപയാകും.

വർധന ഈ അധ്യയനവർഷം പ്രാബല്യത്തിൽവരും. മൂന്നു വർഷത്തിനുശേഷമാണ് ഫീസ് വർധിപ്പിക്കുന്നത്. അതേസമയം, സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിവർഷ ഫീസ് 50,000 രൂപയായി തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us