മൈസൂരു ദസറ: അംബാരി ആന അഭിമന്യു തന്നെ; കൊട്ടാരനഗരി 21 ദിവസം വർണാഭമാകും

ബെംഗളൂരു : ഇത്തവണത്തെ മൈസൂരു ദസറ കഴിഞ്ഞവർഷത്തേതിനേക്കാൾ വർണാഭമാകും.

അംബാവിലാസ് കൊട്ടാരത്തിലെയും മൈസൂരു നഗരത്തിലെയും വൈദ്യുതാലങ്കാരം 21 ദിവസം നീണ്ടുനിൽക്കും. ദസറയുടെ പ്രധാനദിനമായ വിജയദശമി നാളിനുശേഷം ഒരാഴ്ചകൂടി കൊട്ടാരനഗരി ഉത്സവമോടിയിൽ തുടരും.

ജംബോസവാരി ഉൾപ്പെടെയുള്ള ചടങ്ങുകൾ കൂടുതൽ ആകർഷകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദർശനം, യുവദസറ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ദസറ ആഘോഷത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തുടങ്ങും.

സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശനത്തിൽ സ്ഥാനം പിടിക്കും. ഒക്ടോബർ മൂന്നിന് രാവിലെ 9.15-ന് ചാമുണ്ഡി മലയിൽ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും.

ഒക്ടോബർ 12-ന് ജംബൂസവാരി അരങ്ങേറും. കൊമ്പൻ അഭിമന്യുവിന്റെ നേതൃത്വത്തിലാകും ഇത്തവണയും ഘോഷയാത്രയിൽ ആനകൾ അണിനിരക്കുക.

കഴിഞ്ഞവർഷം സംസ്ഥാനം നേരിട്ട കഠിനമായ വരൾച്ചയുടെ പശ്ചാത്തലത്തിൽ ആഘോഷം കുറച്ചിരുന്നു. ഇത്തവണ സമൃദ്ധമായി മഴലഭിച്ച് സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം ആവശ്യമായ ജലമെത്തി.

ഈ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ആഘോഷം ഗംഭീരമാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ആഘോഷത്തിന് ആവശ്യമായ തുക അനുവദിക്കുമെന്നും പറഞ്ഞു. കഴിഞ്ഞവർഷം 30 കോടി രൂപമാത്രമാണ് മൈസൂരു ദസറയ്ക്ക് അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us