വീട്ടിലെ തീപിടിത്തം; 3 പെൺകുട്ടികൾ വെന്തുമരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു.

സഹോദരങ്ങളായ അർഷ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്.

70 ശതമാനത്തോളം പൊള്ളലേറ്റ പിതാവ് ദൗലത്ത് റാം (32) ഗുരുതരാവസ്ഥയിലാണ്.

കൈക്ക് പൊള്ളലേറ്റ മാതാവ് സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

സെക്ടർ എട്ടിലെ ചേരിപ്രദേശത്തെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം.

അഗ്നിരക്ഷ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തമുണ്ടാകുമ്പോൾ ബെഡിൽ ഉറങ്ങുകയായിരുന്ന മൂന്ന് കുട്ടികളും. ഗുരുതര പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണിപ്പൂർ സ്വദേശികളായ കുടുംബമാണ് ദുരന്തത്തിനിരയായത്. യു.പിയിൽ ഇ-റിക്ഷ ഡ്രൈവറാണ് പിതാവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts