മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്.

ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി.

പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts