വിവാഹമോചന വാർത്ത ശക്തമാകുന്നു; മൗനത്തിൽ നടൻ ജയം രവി 

നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റഗ്രാമില്‍ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കാറുണ്ടായിരുന്നു.

വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനാണ് ജയം രവി.

ചോക്ലേറ്റ് ഹീറോയായി തരംഗം സൃഷ്ടിച്ച കാലത്ത് പോലും ജയം രവിയെക്കുറിച്ച്‌ അധികം ഗോസിപ്പുകള്‍ വന്നി‌ട്ടില്ല.

എന്താണ് ആരതിക്കും ജയം രവിക്കും ഇടയില്‍ പ്രശ്നമായതെന്ന ചോദ്യം ആരാധകർക്കുണ്ട്.

വെറുമൊരു ഗോസിപ്പ് മാത്രമായിരുന്നെങ്കില്‍ ജയം രവിയോ ആരതി രവിയോ പ്രതികരിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ചിലർ ഉന്നയിക്കുന്ന വാദം.

ഇതിനോടകം തമിഴ് യൂട്യൂബ് ചാനലുകളില്‍ ജയം രവിയുടെ വിവാഹമോചനം എന്ന പേരില്‍ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ഒരു നടിയുമായി ജയം രവി അടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം, വിവാഹമോചനം ആവശ്യപ്പെട്ടത് ജയം രവിയാണ് തുടങ്ങി പല കഥകളും പ്രചരിക്കുന്നു.

ഇത്രയധികം ഗോസിപ്പുകള്‍ വന്നിട്ടും എന്തുകൊണ്ട് ജയം രവിയോ ആരതിയോ പ്രതികരിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts