സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു: അമിത് ഷാ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന ബിജെപിയുടെ വിജയപ്രതീക്ഷയാണ് ഇതിനുപിന്നില്‍.

ബാഗല്‍കോട്ടില്‍ ഹുങ്കുണ്ട് വിധാന്‍സഭയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ പറഞ്ഞത് ”സിദ്ധരാമയ്യ, നിങ്ങളുടെ സര്‍ക്കാരിന്‍റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു. ഞങ്ങള്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന് 12 സംസ്ഥാനങ്ങളില്‍ ഭരണം ഇതിനോടകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി കര്‍ണ്ണാടകയാണ് നഷ്ടപ്പെടാനിരിക്കുന്നത്. ബദാമിയിലും സിദ്ധരാമയ്യ പരാജയപ്പെടുമെന്ന് ഉറപ്പാണ്”, എന്നാണ്.

  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

മാത്രമല്ല, കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്നും വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പയ്ക്ക് നിങ്ങള്‍ അവസരം കൊടുക്കു അദ്ദേഹം കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കര്‍ണാടകത്തില്‍ ഉടനീളം സഞ്ചരിച്ചപ്പോള്‍ ജനങ്ങളിലും സമാനമായ ചിന്തയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

  മയക്കുമരുന്നുമായി യുവതി പിടിയില്‍

മെയ് 12നാണ് കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. മെയ് 15ന് ഫലം പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us