ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനം 

കൊച്ചി: ആലുവയില്‍ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം.

സംഭവത്തില്‍ ആലുവ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പോലീസില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനില്‍ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാൻ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts