കോലാറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കർണാടകത്തിലെ കോലാറിലുണ്ടായ വാഹനാപകടത്തിൽ കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീർ (43) മരിച്ചു. കൂടെ യാത്രചെയ്തിരുന്ന തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ ആറിനാണു സംഭവം. പഴക്കച്ചവടക്കാരായ ഇരുവരും മാങ്ങ എടുക്കാൻ പോയതാണ്. സബീറാണ് വണ്ടി ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മുന്നിലുള്ള ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടം.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

ഗുരുതരമായി പരിക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുനൈദിന്റെ പരിക്ക് നിസ്സാരമാണ്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കർണാടക ആർ.എൽ. ജാലപ്പ മെഡിക്കൽകോളേജിലേക്ക് മാറ്റി. പിതാവ്: അബ്ദുട്ടി.

ഭാര്യ: സജ്ന. മക്കൾ: ഹന്ന മറിയം, ഹയ മറിയം, ഹൈദിൻ മുഹമ്മദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts