ബെംഗളൂരു: ഐപിഎല്ലിലെ എംഎസ് ധോണി- വിരാട് കോലി പോരാട്ടത്തില്‍ ധോണി നേടി. 400ലേറെ റണ്‍സ് പിറന്ന ത്രില്ലറില്‍ അഞ്ചു വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സ് കോലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 205 റണ്‍സെന്ന വന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉയർത്തിയ മികച്ച സ്കോർ അന്പാട്ടി റായുഡുവിന്റെയും 82 (53) ധോണിയുടെയും 70 (34) കരുത്തിൽ ചെന്നൈ മറികടന്നു. രണ്ടു പന്ത് ബാക്കി നിൽക്കേയാണ് ചെന്നൈ അഞ്ചു വിക്കറ്റ് ജയം കരസ്ഥമാക്കിയത്. ഇതോടെ പോയിന്റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.
സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റിന് 205.
ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207.
ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സിന്റെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 30 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും അടക്കം 68 റണ്‍സാണ് ഡിവില്യേഴ്സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗളൂരു 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ് നേടി. ഈ സ്കോര്‍ ചെന്നൈക്കു മറികടക്കുക ഒരു ഘട്ടത്തില്‍ ദുഷ്കരമാവുമെന്നു തോന്നിച്ചെങ്കിലും വെടിക്കെട്ട് ബാറ്റിങിലൂടെ ചെന്നൈ അവിസ്മരണീയ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടു പന്ത് ബാക്കിനില്കെയാണ് അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ ജയം കൈക്കലാക്കിയത്. ഈ സീസണില്‍ ചെന്നൈയുടെ അഞ്ചാം ജയമാണിത്.
ബംഗളൂരുവിനുവേണ്ടി ഓപ്പണിംഗിൽ ഡികോക്കും വിരാട് കോഹ്ലിയുമാണ് ഇറങ്ങിയത്. 15 പന്തിൽ 18 റണ്‍സ് നേടിയ കോഹ്ലി സ്കോർബോർഡിൽ 35 ഉള്ളപ്പോൾ മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഡികോക്കും ഡിവില്യേഴ്സും റണ്‍സ് യഥേഷ്ടം നേടി. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളും ചേർന്ന് രണ്ടാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തു. 37 പന്തിൽ നാല് സിക്സും ഒരു ഫോറും അടക്കം 53 റണ്‍സുമായി ഡികോക്ക് മടങ്ങി. നാലാം നന്പറായെത്തിയ കോറി ആൻഡേഴ്സനു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മൻദീപ് സിംഗ് 17 പന്തിൽ 32 റണ്‍സ് എടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.