ശിവമോഗ്ഗയിൽ 2 യുവാക്കളെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയില്‍ രണ്ട് യുവാക്കള്‍ മർദ്ദനമേറ്റ് മരിച്ചു.

തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്.

എം.കെ.കെ റോഡില്‍ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍ എന്നും പോലീസ് വ്യക്തമാക്കി.

അക്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളില്‍ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു.

അക്രമം നടത്തിയവർ രക്ഷപ്പെട്ടു.

സംഭവത്തെത്തുടർന്ന് മേഖലയില്‍ കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി.

ശിവമോഗ പോലീസ് സൂപ്രണ്ട് ജി കെ മിഥുൻ കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us