പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങി വരില്ല; തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന

ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം.

നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വല്‍ നാട്ടില്‍ എത്തൂ എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും.

കേസ് വരുമെന്ന് കണ്ടപ്പോള്‍ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

പ്രജ്വലിന് എതിരെ പുതിയ എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ട്.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി സൈബർ സെല്‍ ആണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി എന്നതാണ് കേസ്.

സംസ്ഥാനത്തെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ നിർദേശം നല്‍കിയത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

പ്രജ്വല്‍ തിരിച്ചെത്തിയാല്‍ ഉടൻ കസ്റ്റഡിയിലെടുക്കാൻ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളില്‍ എസ്‌ഐടി പ്രത്യേക ഉ ദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts