പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന.

ഇപ്പോള്‍ ദുബായിലുള്ള പ്രജ്വല്‍ രേവണ്ണ മംഗളൂരു വിമാനത്താവളത്തില്‍ വന്ന് കീഴടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

മ്യൂണിക്കില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വല്‍ എത്തിയത്.

അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വല്‍ എത്താനാണ് സാധ്യത.

  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

അങ്ങനെയെങ്കില്‍ മംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയില്‍ എടുക്കും.

അതേ സമയം ഇന്നലെ അറസ്റ്റിലായ ജെഡിഎസ് എംഎല്‍എ എച്ച്‌ ഡി രേവണ്ണക്കെതിരെ 1996 ല്‍ ഇംഗ്ലണ്ടിലും പീഡനപരാതിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്.

താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച്‌ സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നതാണ് പരാതി മുൻ മണ്ഡ്യ എംപി എല്‍ ആർ ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തല്‍.

അന്ന് ദേവഗൗഡ പ്രധാനമന്ത്രി ആണെന്നും കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയില്‍ അന്വേഷിച്ചാല്‍ കേസ് രേഖകള്‍ ഇപ്പോഴും ഉണ്ടാകും എന്നും ശിവരാമ ഗൗഡ വിശദമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
[masterslider id="10"]

Related posts