വീണ്ടും തിരിച്ചടി; ബിജെപി നേതാവ് കോൺഗ്രസിൽ 

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കാനിരിക്കേ ബിജെപിക്കു തിരിച്ചടി നല്‍കി പാർട്ടിയുടെ എംഎല്‍സി കെ.പി.നഞ്ചുണ്ടി കോണ്‍ഗ്രസില്‍ ചേർന്നു.

എംഎല്‍സി സ്ഥാനം രാജിവച്ചാണ് പ്രമുഖ പിന്നാക്ക വിഭാഗം നേതാവായ നഞ്ചുണ്ടിയും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കെപിസിസി ഓഫീസില്‍ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്‍റെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാലയുടെയും സാന്നിധ്യത്തിലാണ് നഞ്ചുണ്ടിയും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നത്.

  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു

വിശ്വകർമ വിഭാഗത്തില്‍പ്പെട്ടയാളായ നഞ്ചുണ്ടി മുന്പ് കോണ്‍ഗ്രസിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us