ബയപ്പനഹള്ളി-ചിക്കബനാവര സബർബൻ റെയിൽ പാതയുടെ യശ്വന്തപുര സബേർബൻ ഇന്റർചേഞ്ച് സ്റ്റേഷൻ നിർമാണത്തിന് തുടക്കം

ബെംഗളൂരു: ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ പാതയുടെ ഭാഗമായുള്ള യശ്വന്തപുര ഇന്റർചേഞ്ച് സ്റ്റേഷന്റെ നിർമാണത്തിന് തുടക്കമായി.

നിലവിലെ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്താണ് സബേർബൻ സ്റ്റേഷനും നിർമിക്കുന്നത്.

സബേർബൻ സ്റ്റേഷനും കൂടി വരുന്നതോടെ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബായി യശ്വന്തപുര മാറും.

24.86 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 സ്റ്റേഷനുകളാണുള്ളത്.ഇതിൽ 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്.

  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

ബെന്നിഗനഹള്ളി, കസ്തൂരിനഗർ, സേവാനഗർ, ബാനസവാടി, കാവേരി നഗർ, നാഗവാര, കനകനഗർ, ഹെബ്ബാൾ, ലൊട്ടെഗോലഹള്ളി, യശ്വന്തപുര, ജാലഹള്ളി, ഷെട്ടിഹള്ളി, മൈദരഹള്ളി, ചിക്കബാനവാര എന്നിവയാണ് സ്റ്റേഷനുകൾ.

4 ഇടനാഴികളിലായി 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാതയുടെ നിർമാണം 2028 ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിൽ ബെന്നിഗനഹള്ളി–ചിക്കബാനവാര പാതയുടെ നിർമാണം അടുത്ത വർഷം ജൂണിൽ പൂർത്തീകരിക്കും.

15,627 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 7438 കോടിരൂപ ജർമനിയിലെ കെഡബ്യുഎഫ് ഡവലപ്മെന്റ് ബാങ്കിൽ നിന്ന് വായ്പയായി സ്വീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
[masterslider id="10"]

Related posts

Click Here to Follow Us