കുന്ദലഹള്ളി തടാകത്തിൽ ചത്ത മത്സ്യങ്ങളെ കണ്ടെത്തി

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കുന്ദലഹള്ളി തടാകത്തിൽ ഞായറാഴ്ച പുലർച്ചെ നൂറുകണക്കിന് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തി .

സംഭവം പ്രഭാതസവാരിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇത് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ശനിയാഴ്ചയും ചത്ത മത്സ്യങ്ങൾ പൊങ്ങിക്കിടക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞു.

ബിബിഎംപിയുടെ സ്മാർട്ട് ബംഗളൂരു ആപ്പ് വഴി തടാക വകുപ്പിന് ഒരു ഓൺലൈൻ പരാതി ഉന്നയിച്ചതായും നാട്ടുകാർ പറഞ്ഞു. പിന്നീട് തടാക വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോൺ നമ്പരിൽ ബന്ധപെട്ടതായും നാട്ടുകാർ കൂട്ടിച്ചേർത്തു.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് മഴവെള്ളം ഒഴുകുന്ന ഓടയുടെ നിർമ്മാണം കാരണം മലിനജലം തടാകത്തിലേക്ക് തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തടാകത്തിലേക്ക് മലിനജലം കയറുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts