രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വിഗ്രഹം നിർമ്മിച്ച മൈസൂരു സ്വദേശിയുടെ കുടുംബത്തിന് ക്ഷണമില്ല

ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്.

ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന.

അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു.

കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts