ചിത്ര സന്തേ: ഇന്ന് കുമാരകൃപ റോഡിൽ വാഹനങ്ങൾ നിരോധിക്കും; ഗതാഗത നിയന്ത്രണ വിശദാംശങ്ങൾ

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ചിത്രകലാ പരിഷത്ത് 21-ാമത് ചിത്ര സന്തേയ്ക്ക് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെ, ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) കുമാരകൃപ റോഡിൽ വിൻഡ്‌സർ മാനർ ജംഗ്ഷൻ മുതൽ ശിവാനന്ദ സർക്കിൾ വരെയുള്ള വാഹനഗതാഗതം രാവിലെ 6 മുതൽ രാത്രി 9 വരെ നിയന്ത്രിക്കും.

മൗര്യ സർക്കിൾ, ആനന്ദ് റാവു സർക്കിൾ എന്നിവിടങ്ങളിൽ നിന്ന് വിൻഡ്‌സർ മാനറിലേക്ക് പോകുന്ന വാഹനങ്ങൾ റേസ് കോഴ്‌സ് റോഡിലെ റേസ് വ്യൂ ജംഗ്‌ഷനിൽ നിന്ന് നേരെ പോയി ബസവേശ്വര സർക്കിൾ, ഓൾഡ് ഹൈഗ്രൗണ്ട്സ് ജംഗ്ഷൻ, ടി ചൗഡയ്യ റോഡ് വഴി വിൻഡ്‌സർ മാനറിൽ എത്തണം.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

പിജി ഹള്ളിയിൽ നിന്ന് ശിവാനന്ദ സർക്കിൾ ഭാഗത്തേക്കുള്ള യാത്രക്കാർ ഓൾഡ് ഹൈഗ്രൗണ്ട്സ് ജംക്‌ഷൻ, എൽആർഡിഇ ജംക്‌ഷൻ, ബസവേശ്വര സർക്കിൾ വഴി റേസ് കോഴ്‌സ് റോഡിലെത്തി മുന്നോട്ടു പോകണം.

പാർക്കിംഗ് ക്രമീകരണങ്ങൾ

നാലുചക്രവാഹനങ്ങൾ: റെയിൽവേ പാരലൽ റോഡ്, ക്രസന്റ് റോഡ്, റേസ് കോഴ്സ് റോഡ്, ഡോ.എൻ.എസ്.ഹർദികർ ഭാരത് സേവാദൾ സ്കൂൾ, ബി.ഡി.എ പാർക്കിങ് സ്ഥലം എന്നിവിടങ്ങളിലും പാർക്ക് ചെയ്യാം .

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

ഇരുചക്രവാഹനങ്ങൾ: സർക്കാർ ക്വാർട്ടേഴ്‌സ്, ക്രസന്റ് റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
[masterslider id="10"]

Related posts