മെട്രോ സ്‌റ്റേഷനിലെ പാളത്തിലേക്ക് എടുത്ത് ചാടിയത് മലയാളി യുവാവ്;

ബെംഗളൂരു : മെട്രോ സ്‌റ്റേഷനിൽ ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്കു ചാടിയത് മലയാളി യുവാവ് .

അഭിഗരെയിൽ ഫാക്ടറി ജീവനക്കാരനും ആലപ്പുഴ സ്വദേശിയുമായ ഷാരോണിനാണ് (23) പരിക്കേറ്റത്.

ഗുരുതരപരിക്കേറ്റ ഷാരോണിനെ ആദ്യം ജാലഹള്ളി സഞ്ജീവനി ആശുപത്രിയിലും പിന്നീട് സപ്തഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ ഗ്രീൻ ലൈനിലെ ജാലഹള്ളി മെട്രോ സ്‌റ്റേഷനിലാണ് സംഭവം.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

പ്ലാറ്റ് ഫോമിൽ തീവണ്ടി കാത്തുനിന്ന യാത്രക്കാരൻ പാളത്തിലേക്ക് ചാടുകയായിരുന്നെന്ന് ബി.എം.ആർ.സി.എൽ. അധികൃതർ അറിയിച്ചു.

ഉടൻ സ്റ്റേഷനിലെ ജീവനക്കാർ ഇയാളെ പാളത്തിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെത്തുടർന്ന് സമീപസ്റ്റേഷനുകളിൽ നാലുതീവണ്ടികൾ പിടിച്ചിട്ടു. ഇവയിൽനിന്ന് യാത്രക്കാരെ ഇറക്കി.

ഗ്രീൻ ലൈനിൽ യെശ്വന്തപുരമുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടുവരെ മാത്രമാണ് ഈ സമയം തീവണ്ടി സർവീസുണ്ടായത്.

എട്ടുമണിയോടെ ലൈനിലെ തടസ്സങ്ങൾനീക്കി സർവീസ് പൂർവസ്ഥിതിയിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts