ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീട് വിട്ടിറങ്ങി നടി ബീന കുമ്പളങ്ങി

ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീടു വിട്ടിറങ്ങി നടി ബീന കുമ്പളങ്ങി.

പത്മരാജന്റെ കള്ളിച്ചെല്ലമ്മയിലൂടെ വെള്ളിത്തിരയിലെത്തി കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്‌ത താരമാണ് ബീന കുമ്പളങ്ങി.

മൂന്ന് സെന്റിൽ അമ്മ സംഘടന വെച്ച് നൽകിയ വീട് ബന്ധുവിന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു.

ഇപ്പോൾ അടൂർ മഹാത്മ ജനസേവ കേന്ദ്രം താരത്തെ ഏറ്റെടുത്തു.

  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

സ്ഥലമുണ്ടെങ്കിൽ വീടു വെച്ചു തരുമെന്ന് അമ്മ സംഘടന അറിയിച്ചതോടെ ഇളയ സഹോദരൻ 2019ൽ തനിക്ക് മൂന്ന് സെന്റ് സ്ഥലം നൽകി.

അതിൽ സംഘടന വീടു വെച്ചു നൽകിയിരുന്നു. അനിയത്തിയും ഭർത്താവും വാടക വീട്ടിലായിരുന്നു ആ സമയം കഴിഞ്ഞിരുന്നത്.

തനിക്ക് ഒരു സഹായമാകുമെന്ന് കരുതിയാണ് തനിക്കൊപ്പം താമസിക്കാൻ അനുവദിച്ചത്.

എന്നാൽ വീട് അവരുടെ പേരിൽ എഴുതിവെക്കണമെന്ന ആവശ്യം നിരസിച്ചതോടെ മനസികമായി കടുത്ത പീഡനമാണ് നേരിട്ടതെന്നും ആത്മഹത്യയുടെ വക്കിലായിരുന്നു എന്നും താരം പറഞ്ഞു.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

നടി സീമ ജി നായരെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സീമ ഫോൺ എടുത്തില്ലായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്‌ച താൻ ആത്മഹത്യ ചെയ്‌തു പോയേനെയെന്നും ബീന പറഞ്ഞു.

ബന്ധുവിന്റെ പക്കൽ നിന്നും വീടു തിരികെ കിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും താരം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
[masterslider id="10"]

Related posts