നടി കങ്കണ റണൗട്ട് ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന 

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്.

ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ കുറിപ്പ് പങ്കുവച്ചു.

കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദർശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്.

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ അവർ പ്രശംസിക്കുകയും ചെയ്തു.

600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ‘ബിജെപി ഗവൺമെന്റിന്റെ ശ്രമങ്ങളോടെ, 600 വർഷത്തിന് ശേഷം ഈ ദിവസം നമ്മൾക്ക് ലഭിക്കുകയാണ്. ആഘോഷത്തോടെയാണ് നമ്മൾ ക്ഷേത്രം നിർമിക്കുന്നത്. സനാധന ധർമ്മ പതാക ലോകത്തുടനീളം ഉയർത്തപ്പെടും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts