ബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്.

ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു

എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഭാര്യ നവ്യയും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി.

അസോസിയേഷൻ ജില്ല പ്രസിഡൻറ് അസീസ് പര്‍ത്തിപ്പിടി, ജനറല്‍ സെക്രട്ടറി രാമചന്ദ്രൻ പിലര്‍ എന്നിവര്‍ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts