ബിജെപി-ജെഡിഎസ് സഖ്യം; ഉചിതസമയത്ത് പ്രതികരിക്കുമെന്ന് കുമാരസ്വാമി

ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി-ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ മുതിര്‍ന്ന ജെഡിഎസ് നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി.

ബിജെപി സഖ്യത്തെക്കുറിച്ച്‌ ഉചിതസമയത്തു പ്രതികരിക്കാമെന്നായിരുന്നു കുമാരസ്വാമിയുടെ കമന്‍റ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ കുമാരസ്വാമി, മണ്ഡ്യയിലും തുമകുരുവിലുവിമുള്ള സീറ്റുകളെക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് സഖ്യ ചര്‍ച്ച നടത്തിയെന്ന് രണ്ടു ദിവസം മുമ്പ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ വെളിപ്പെടുത്തിയിരുന്നു.

നാലു സീറ്റുകള്‍ ജെഡിഎസിനു നൽകാമെന്നു അമിത് ഷാ ഉറപ്പുനൽകിയെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts