ബാങ്ക് വായ്പാതട്ടിപ്പ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍.

ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിഭാഷകയായ തന്‍റെ മകളെ സംരക്ഷിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

തട്ടിപ്പ് പുറത്തു വരുന്നതിന് ഒരു മാസം മുന്‍പ് വായ്പാതട്ടിപ്പില്‍ കുറ്റാരോപിതനായ നീരവ് മോദി അരുണ്‍ ജെയ്റ്റ്ലിയുടെ മകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. നീരവ് മോദിയുമായി ബന്ധപ്പെട്ട മറ്റ് നിയമസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ സിബിഐ എന്തുകൊണ്ടാണ് ജെയ്റ്റ്ലിയുടെ മകളുള്‍പ്പെട്ട നിയമസ്ഥാപനം റെയ്ഡ് നടത്താത്തതെന്ന രാഹുല്‍ ഗാന്ധി ചോദിച്ചു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts