ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗവുമായി വീണ്ടും നെറ്റ്ഫ്‌ളിക്‌സ്; കജോളും തമന്നയും മൃണാൾ താക്കൂറും കേന്ദ്രകഥാപാത്രങ്ങൾ

സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ആന്തോളജി സിനിമ ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ടീസറില്‍ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത് ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായ ഉള്ളടക്കവുമായാണ് സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്നാണ്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

ജൂണ്‍ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനം ആരംഭിക്കും. ആര്‍.എസ്.വി.പി, ഫ്‌ളൈയിങ് യൂണികോണ്‍ എന്നീ കമ്പനികളുടെ ബാനറിലാണ് ഈ ആന്തോളജി ചിത്രത്തിന്റെ നിർമാണം. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിനായി നാല് ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍. കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts